Spread the love
ഇന്റർനെറ്റിൽ ഉപഭോക്‌തൃ സേവനങ്ങൾക്ക് (Customer Care) ടോൾ ഫ്രീ നമ്പർ സെർച്ച് ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക

വ്യാജ ടോൾ ഫ്രീ നമ്പർ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നവർക്കെതിരെ മുൻകരുതൽ സ്വീകരിക്കാനായി ആർ.ബി.ഐ. നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്തകാലത്തായി ഇത്തരം തട്ടിപ്പുകാർ വീണ്ടും രംഗത്തിറങ്ങിയിട്ടുണ്ട്.

ബാങ്കുകളുടെയും മറ്റ്‌ ധനകാര്യ സ്ഥാപനങ്ങളുടെയും മൊബൈൽ സർവീസ് ദാതാക്കളുടെയും കസ്റ്റമർ കെയർ എന്ന പേരിൽ വ്യാജ ടോൾ ഫ്രീ നമ്പർ നിർമിച്ച് ഈ നമ്പറുകൾ നിരവധി വെബ്‌ സൈറ്റുകളിൽ ടോൾ ഫ്രീ നമ്പർ എന്ന പേരിൽ പോസ്റ്റ് ചെയ്യുകയുമാണ് ഇവരുടെ രീതി. ഗൂഗിളിലും മറ്റും സെർച്ച് ചെയ്യുമ്പോൾ ഇത്തരം വ്യാജ ടോൾ ഫ്രീ നമ്പറുകളാകും ചിലപ്പോൾ
നമുക്ക് ലഭിക്കുക .

KYC അപ്‌ഡേഷൻ്റെ പേരുപറഞ്ഞ് ബാങ്കിൻ്റെയും മൊബൈൽ സർവീസ് പ്രൊവൈഡർമാരുടെയും പേരിൽ തട്ടിപ്പുകാർ എസ്.എം.എസ്. അയയ്ക്കുന്നുണ്ട്. ഇതിൽ കാണുന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുന്ന ആളുകൾക്ക് പണവും നഷ്ടമാകുന്നുണ്ട്.

ട്രൂ കോളറിലടക്കം യഥാർത്ഥ സ്ഥാപനത്തിൻ്റെ ടോൾ ഫ്രീ നമ്പറെന്ന പേരിലാകും തട്ടിപ്പുകാർ രജിസ്റ്റർ ചെയ്തിരിക്കുക. സാധാരണ കോൾ സെന്ററിലെ പോലെ തന്നെ പ്രശ്നപരിഹാരങ്ങൾക്ക് സഹായം തേടി വിളിക്കുമ്പോൾ ലഭിക്കുന്ന നിർദേശങ്ങൾ അതു പോലെ തന്നെ അനുകരിച്ച് മറുപടി നൽകും. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി ഒ.ടി.പി. നമ്പർ ചോദിച്ച് പണം തട്ടുന്നതാണ് ഇവരുടെ രീതി.

ഉപഭോക്‌തൃ സേവനങ്ങൾക്ക് (Customer Care) സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ടോൾ ഫ്രീ നമ്പരിൽ മാത്രം ബന്ധപ്പെടുക.

Leave a Reply