കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്കും ഇനി ബീക്കണ്‍ ലൈറ്റുണ്ടാകും. എല്ലാ ഡയറക്ടര്‍മാര്‍ക്കും ചീഫ് എഞ്ചിനീയര്‍മാര്‍ക്കും ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാര്‍ക്കും വിതരണ പ്രസരണ വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാര്‍ക്കും ലൈറ്റ് ഉപയോഗിക്കാം. അതേസമയം ദുരന്ത നിവാരണത്തില്‍ പങ്കെടുക്കുന്നവരുടെ വാഹനത്തില്‍ ബീക്കണ്‍ ലൈറ്റിന് അനുമതിയില്ല.
കെഎസ്ഇബി രൂപീകരിച്ച് 65 വര്‍ഷമായതിന്റെ പശ്ചാത്തലത്തില്‍ ഭാവിയിലേക്കുള്ള നിര്‍ണ്ണായക ചുവടുവയ്പുകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് 65 ഇവാഹനങ്ങളുടെ ഫ്‌ലാഗ്ഓഫ് ഇന്നലെ നടന്നു. പരിസ്ഥിതി സൗഹൃദ ഹരിതോര്‍ജ്ജ സ്രോതസ്സുകളിലേയ്ക്കുള്ള മാറ്റത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് കെഎസ്ഇബി വൈദ്യുത വാഹനങ്ങള്‍ നിരത്തിലിറക്കുന്നത്.