
കണ്ണൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ബീം തകർന്ന് വീണുണ്ടായ അപകടത്തിൽ രണ്ട് മരണം. വീടിന്റെ ഉടമസ്ഥനായ ആറ്റടപ്പ സ്വദേശി കൃഷ്ണൻ, നിർമ്മാണ തൊഴിലാളിയായ പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്. ചക്കരക്കൽ ആറ്റടപ്പയിലാണ് ദാരുണ സംഭവമുണ്ടായത്. രണ്ടാംനിലയുടെ നിർമ്മാണത്തിനിടെയാണ് അപകടമുണ്ടായത്.