സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലഘട്ടങ്ങളിൽ കരിയറിലും വ്യക്തിജീവിതത്തിലും ഒരുപോലെ പ്രതിസന്ധികൾ നേരിട്ടുള്ള നടിയാണ് നയൻതാര. ഇന്ന് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിച്ചു പലരും തലയിലേറ്റി നടക്കുന്നുണ്ടെങ്കിലും ഒരുകാലത്ത് നടി വലിയ രീതിയിൽ വിമർശകരുടെ കല്ലേറ് കൊണ്ടിരുന്നു. അന്ന് പ്രതിസന്ധികളിൽ തളരാതെ ഉറച്ച കാൽപ്പാടുകളുമായി നടി മുന്നോട്ടു പോയതിന്റെ വിജയമാണ് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്ന ഇന്നത്തെ താര പദവിയും, കൈ നിറച്ചുള്ള പടങ്ങളും, സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബ ജീവിതവുമെല്ലാം.
100% പ്രൊഫഷണൽ ആയി സിനിമയെ കൈകാര്യം ചെയ്യുന്ന നടി ഓരോ സിനിമയ്ക്കും കഥാപാത്രത്തിനു വേണ്ടി പുലർത്തുന്ന സൂക്ഷ്മതയും കഠിനാധ്വാനവുമെല്ലാം പലപ്പോഴും സാധാരണ പ്രേക്ഷകർ പോലും നോട്ടീസ് ചെയ്യാറുണ്ട്. രൂപത്തിലും ഭാവത്തിലും അഭിനയത്തിലും വസ്ത്രങ്ങളിലും മേക്കപ്പിലും വരെ ഒന്നിനോടൊന്ന് വ്യത്യസ്തത പുലർത്തി നടി കയ്യടി വാങ്ങിക്കാറുണ്ട്. എന്നാൽ അഭിനയത്തിന്റെ ആദ്യ കാലങ്ങളിൽ ഇന്ന് കാണുന്ന പോലെ താൻ ഒരു നല്ല നടി ആയിരുന്നില്ല എന്നും ഒട്ടേറെ സങ്കീർണതകൾ നിറഞ്ഞ കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട് എന്നും തുറന്നു പറയുകയാണ് നടിയിപ്പോൾ.
”കരിയറിന്റെ തുടക്കത്തില്‍ താന്‍ ഒട്ടും പരിശീലനം നേടിയിട്ടില്ലായിരുന്നു. അതുകൊണ്ടു തന്നെ സംവിധായകന്‍ ഫാസില്‍ സാറിന് എന്നോട് ചില അസ്വസ്ഥതകള്‍ തോന്നിയിരുന്നു. അതിന്നും എന്റെ ഓര്‍മ്മയിലുണ്ട്. ‘എനിക്ക് ഇവരെ കൊണ്ട് ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല, ഞാന്‍ പറയുന്നതൊന്നും നിനക്ക് മനസ്സിലാകുന്നില്ല. ഒന്നാമതായി ഞാന്‍ മലയാളത്തില്‍ അല്ല ചിന്തിക്കുന്നത്. സിനിമയുടെ ഭാഷ നമ്മള്‍ സംസാരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമാണ്…’ എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്. ഇതു കേട്ടതോടെ മോഹന്‍ലാല്‍ സാറും എന്നോട് സംസാരിക്കാൻ ശ്രമിച്ചിരുന്നു. നയൻതാര പറയുന്നു.
”നയൻ നിങ്ങൾ ഉള്ളിൽ നിന്ന് വികാരത്തോടെ ചെയ്യണം എന്നാണ് മോഹൻലാൽ പറഞ്ഞുകൊണ്ടിരുന്നത്. ഇതോടെ എനിക്ക് ദേഷ്യം വരാൻ തുടങ്ങി.”ഞാൻ എന്താണ് ചെയ്യേണ്ടത് എന്നു പോലും എനിക്കറിയല്ല എന്ന് നയൻ ഫാസിലിനോട് പറഞ്ഞു. ”എന്ത് ഡയലോഗ് ആണ് ഞാൻ പറഞ്ഞതെന്ന് എനിക്ക് ഓർമയില്ല. ഈ മാർക്കിൽ നിൽക്കാൻ പറയുന്നു…ആ വാക്ക് കേട്ട് പ്രണയത്തിൽ ആവുക…കണ്ണുനീർ പൊഴിക്കുക.. എന്നിങ്ങനെയാണ് നിങ്ങൾ പറയുന്നത്. എന്നാൽ എൻ്റെ ഉള്ളിൽ അങ്ങനെയൊന്നുമില്ല, ആകെയുള്ളത് ഭയം മാത്രമാണ്ട” നയൻതാര സംവിധായകൻ ഫാസിലിനോട് പറഞ്ഞു. നയൻതാരയുടെ ഈ വാക്കുകൾ കേട്ട് ഫാസിൽ ചിരിച്ചു കൊണ്ട് ഷൂട്ടിന് ബ്രേക്ക് പറയുകയാണ് ഉണ്ടായത്.
ആ സംഭവത്തിനു ശേഷം അദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നു എന്നും നയൻതാര ഓർത്തെടുക്കുന്നു. ”രണ്ടു മണിക്കൂറിനു ശേഷമാണ് അദ്ദേഹം തിരിച്ചു വന്നത്. എന്നിട്ട് എന്നോട് പറഞ്ഞു, ഞാൻ നിന്നെ വിശ്വസിച്ചു…ഇനിയും വിശ്വസിക്കാൻ പോവുകയാണ്. എനിക്ക് നല്ല പെർഫോമൻസ് വേണം. പരാജയം ആവശ്യമില്ല. ഇന്ന് നമുക്ക് അവധിയെടുക്കാം… നാളെ നീ തിരിച്ചു വന്ന ശേഷം എന്തു വേണം എന്ന് തീരുമാനിക്കാം.” പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ ഫാസിലിനെ തൃപ്തിപ്പെടുത്തുന്ന പ്രകടം നടത്താൻ പരിശ്രമിക്കാൻ ഉറച്ച തീരുമാനം എടുക്കുകയാരുന്നു എന്ന് നയൻസ് പറഞ്ഞു. ”ആ ശ്രമം ഫലം കണ്ടു. അടുത്ത ദിവസം തന്നെ ഓർത്ത് അഭിമാനിക്കുന്നു എന്ന് പറഞ്ഞ് ഫാസിൽ സാർ കെട്ടിപിടിച്ചു.” നയൻതാര കൂട്ടിച്ചേർത്തു.