ജൂനിയർ എൻടിആറിനെ നായകനാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്യ്ത ചിത്രമാണ് ‘ദേവര പാർട്ട് 1’. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണവുമായി വിജയകരമായി ചിത്രം പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടെ സിനിമയെ ആഘോഷത്തോടെ വരവേല്‍ക്കുന്ന ജൂനിയർ എൻടിആറിന്റെ ആരാധകരുടെ ആവേശമാണ് വീണ്ടും ചർച്ചകളിൽ ഇടം നേടുന്നത്.
ഹൈദരാബാദിലെ സുദര്‍ശന്‍ തിയേറ്ററില്‍ സ്ഥാപിച്ച കൂറ്റന്‍ പോസ്റ്ററില്‍ മാലയിട്ടാണ് ദേവരയുടെ ആഘോഷം ആരംഭിച്ചത്. ഇതിനിടെ പടക്കങ്ങള്‍ കൂടി പൊട്ടിച്ചതോടെ കട്ടൗട്ടിന് തീപിടിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ആടിന്റെ തലയറുത്ത് കട്ടൌട്ടില്‍ രക്തം ഒഴിക്കുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.