Spread the love

ബിഗ് ബോസ് മുൻ താരവും വ്ലോഗറുമായ ബഷീർ ബഷീയെയും കുടുംബത്തെയും മലയാളി പ്രേക്ഷകർക്ക് നന്നായി അറിയാം. രണ്ടു ഭാര്യമാരും കുട്ടികളുമൊക്കെയായി ബഷീർ ബഷി ഉള്ള മിക്ക സോഷ്യൽ മീഡിയ കണ്ടെടുകളും വലിയ വൈറലും ആകാറുണ്ട്. യാത്രകളും വീട്ടുകാഴ്ചകളും ഔട്ടിങ്ങുമൊക്കെയായി രസകരമായ കണ്ടന്റുകളാണ് മിക്കപ്പോഴും ഇവരുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും പുറത്തു വരാറ്.

ഒരാൾക്ക് രണ്ടു ഭാര്യമാർ ഉണ്ടാകും എന്നത് ഇക്കാലത്ത് വളരെ അപൂർവമാണ്. എന്നാൽ രണ്ടു ഭാര്യമാരും പരസ്പരം യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതെ ഇത്രയധികം അടുപ്പത്തിൽ തുടരുന്നത് ബഷീർ ബഷിയുടെ ഭാര്യമാർക്കിടയിൽ മാത്രം നടക്കുന്ന അപൂർവ സൗഹൃദമാണെന്ന് വേണമെങ്കിൽ പറയാം. ബഷീർ ബഷി തന്റെ രണ്ടാം ഭാര്യ മഷൂറയോട് ഇഷ്ടം തോന്നിയപ്പോൾ ആദ്യം പോയി പറഞ്ഞത് തന്റെ ഭാര്യ സുഹാനയോടായിരുന്നു. സുഹാനയുടെ സമ്മതത്തോടെ ആയിരുന്നു ബഷീ മഷൂറയെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. കല്യാണത്തിനു ശേഷം തങ്ങൾ പരസ്പരം ഏറ്റവും നല്ല സുഹൃത്തുക്കൾ ആയി മാറിയെന്ന് സുഹാനയും മഷുറയും പല വേദികളിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇതാ ഇരുവരുടെയും സൗഹൃദത്തിന്റെ ആഴം മനസ്സിലാക്കുന്ന തരത്തിലുള്ള മഷൂറയുടെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

”നമ്മള്‍ അമേസിംഗാണെന്ന് കരുതുന്നൊരു സുഹൃത്ത് നമുക്ക് ആവശ്യമാണ്. മത്സര ബുദ്ധിയോ, അസൂയയോ ഇല്ലാത്തൊരു ഫ്രണ്ട്. ഞാന്‍ നിനക്കായി ഇവിടെയുണ്ട് എന്നെപ്പോഴും പറയുന്നൊരാള്‍. അത് നീയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നിനക്ക് അതുപോലെയൊരു എനര്‍ജിയുണ്ട്. എന്റെ കാര്യത്തില്‍ ഈ പറഞ്ഞതെല്ലാം നീയാണെന്നു”മായിരുന്നു മഷൂറ കുറിച്ചത്.

സമാനമായി പലതവണ സുഹാനയും മഷുറയെ പറ്റി സംസാരിച്ചിട്ടുണ്ട്. തങ്ങൾ തമ്മിൽ ഇതുവരെയും യാതൊരുവിധ പ്രശ്നങ്ങളും ഇല്ലെന്നും അവരവർക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ് ഓരോരുത്തരും ചെയ്യുന്നതെന്നും സുഹാന പറഞ്ഞിരുന്നു. ആദ്യം വന്ന ആളാണെന്ന് കരുതി ഫ്രണ്ട് സീറ്റ് വേണമെന്ന നിർബന്ധം ഒന്നും തനിക്കില്ലെന്നും സുഹാന രസകരമായി പറഞ്ഞിരുന്നു.

ആദ്യഭാര്യ, രണ്ടാം ഭാര്യ എന്നൊന്നും ഞങ്ങളുടെ വീട്ടിലില്ല. സൗഹൃദത്തോടെ പരസ്പരം മനസിലാക്കിയാണ് ഞങ്ങള്‍ കഴിയുന്നത്. മ്യൂച്വല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് ഇല്ലെങ്കില്‍ കുടുംബജീവിതം ശരിയായി പോവില്ല. ഇവിടെ എല്ലാവരും പരസ്പരം മനസിലാക്കിയാണ് മുന്നോട്ട് പോവുന്നത്. ഒരു വീട്ടില്‍ ഒന്നിച്ച് ജീവിക്കണമെന്നുണ്ടെങ്കില്‍ പരസ്പരം മനസിലാക്കി അഡ്ജസ്റ്റ് ചെയ്ത് പോയേ പറ്റൂ. അതാണ് തന്റെ കുടുംബജീവിതം സന്തോഷകരമായി മുന്നേറുന്നതിന്റെ കാരണമെന്നും ബഷീര്‍ പറഞ്ഞിരുന്നു.

Leave a Reply