Spread the love

തിരുവനന്തപുരം:ആവശ്യക്കാർക്ക് ഇനിമുതൽ മദ്യം വീട്ടിലെത്തും. ബെവ്‌കോയുടെ ഹോംടെലിവറിക്ക് അടുത്ത അഴ്ച മുതൽ തുടങ്ങും.കോവിഡ് രണ്ടാം വരവ്‌ കടുത്തതോടെയാണ് ബെവ്‌കോ ഹോംടെലിവറിയെ കുറിച്ച് ആലോചിച്ചത്.ഇതിന്റെ വിശദ റിപ്പോർട്ട് ഈ ആഴ്ച തന്നെ സർക്കാരിന് കൈമാറും.കഴിഞ്ഞ ലോക്ക്ഡൗണ് സമയത്ത്‌ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഉണ്ടെങ്കിൽ മദ്യം ഹോംടെലിവറി ചെയ്യാൻ പ്ലാൻ ഉണ്ടാരുന്നു.എന്നാൽ എതിർപ്പുകൾ വന്നതോടെ ഈ ആലോചന ഉപേക്ഷിക്കുക ആയിരുന്നു.

എറണാകുളത്തും തിരുവനന്തപുരത്തും ആണ് ആദ്യഘട്ടം ആരംഭിക്കുന്നത്.പ്രീമിയം ബ്രാൻഡുകൾ ആവും ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുന്നത്.ഹോംടെലിവറിക്ക് പ്രത്യേക ഡെലിവറി ചാർജ് ഉണ്ടാവും.ഡെലിവറി ബെവ്‌കോ തന്നെ നേരിട്ട് നടത്തണോ അതോ ഏതെങ്കിലും സ്വകാര്യ കമ്പനികളെ ഏല്പിക്കണോ എന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും.ഹോംടെലിവറി വന്നാൽ ബെവ്‌കോ ആപ്പിന് സമാനമായ മറ്റൊരു ആപ് കൊണ്ടുവന്നേക്കും.

ഹോംടെലിവറിയുടെ സാധ്യതകൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത ഉദ്യോഗസ്ഥരോട് ആവിശ്യപ്പെട്ടിട്ടുണ്ട്.അതിനു ശേഷം സർക്കാരിന് ശുപാർശ നല്കും.എന്നാൽ ഹോംടെലിവറിയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും സർക്കാരിന്റെ നിലപാട് കൂടി അനുസരിച്ചായിരിക്കുമെന്ന് ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത പറഞ്ഞു.

Leave a Reply