
ബെവ്കോയുടെ മുദ്രവെച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയും അതുവഴി വ്യാജ മദ്യബുക്കിങ് വരെ തുടങ്ങുകയും ചെയ്ത പശ്ചാത്തലത്തിൽ കോർപറേഷൻ സ്വന്തമായി സോഷ്യൽ മീഡിയ അക്കൗണ്ട് തുറക്കാൻ തീരുമാനിച്ചു. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമാണ് കോർപറേഷൻ അക്കൗണ്ട് തുടങ്ങി. സമൂഹ മാധ്യമങ്ങളിൽ കോർപറേഷന്റെ മുദ്ര വച്ച് അക്കൗണ്ടുകൾ തുടങ്ങി വ്യാജ മദ്യബുക്കിങ് വരെ നടക്കുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. വ്യാജ മദ്യ ബ്രാൻഡുകളുടെ പരസ്യം വരെ വ്യാജ അക്കൗണ്ടുകളിൽ വന്നിരുന്നു. മദ്യക്കുപ്പിയുടെ പടവും ബ്രാൻഡും പ്രദർശിപ്പിക്കാൻ പാടില്ലാത്തതു കാരണം പകരം ബെവ്കോ ഷോപ്പുകൾ, വെയർഹൗസുകൾ തുടങ്ങിയവയുടെ എണ്ണവും ചിത്രങ്ങളും ഗ്രാഫിക്സും അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.