Spread the love
ട്രാഫിക് നിയമലംഘകര്‍ സൂക്ഷിക്കുക,നിങ്ങള്‍ എ.ഐ. ക്യാമറകളുടെ നിരീക്ഷണത്തിലാണ്

തിരുവനന്തപുരം: ട്രാഫിക് നിയമലംഘകര്‍ സൂക്ഷിക്കുക, നിങ്ങള്‍ ഇനിമുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറുകളുടെ നിരീക്ഷണത്തിലാണ്.ഹെല്‍മറ്റ് വച്ചിട്ട് സ്ട്രാപിടാതിരുന്നാല്‍ പോലും പിഴയടക്കേണ്ടി വരും. വിവിധയിടങ്ങളില്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന ക്യാമറകള്‍ ഈ മാസം മുതല്‍ പ്രവര്‍ത്തനക്ഷമമാകും. ഹെല്‍മറ്റ് ഇല്ലാതെ യാത്ര, ശരിയാംവിധം ഹെല്‍മറ്റ്‌വക്കാതിരിക്കുക, സ്ട്രാപ് ഇടാതിരിക്കുക, നിലവാരമില്ലാത്ത ഹെല്‍മറ്റ് ധരിക്കുക,പിന്നിലിരുന്നിട്ട് ഹെല്‍മറ്റ് വക്കാതിരിക്കുക ഇതൊക്കെ തുടര്‍ക്കഥയാക്കിയവര്‍ക്ക് ഇനി പിടിവീഴും.

തീര്‍ന്നില്ല, ഇരുചക്രവാഹനത്തില്‍ രണ്ടില്‍കൂടുതല്‍ പേരുമായുള്ള യാത്ര, മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുക, മുന്‍സീറ്റില്‍ ഇരുന്നിട്ട് സീറ്റ് ബൈല്‍റ്റ് ഇടാതെയിരിക്കുന്നവരെല്ലാം കുടുങ്ങും. എ.ഐ ക്യാമറകള്‍ നിമലംഘനങ്ങളെല്ലാം ഒപ്പിയെടുത്ത് പിഴ വീട്ടിലെത്തിച്ചുതരും. 675 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിക്കുന്നത്. 625 എണ്ണം ഇതിനോടകം പലയിടത്തായി വച്ചു. തലസ്ഥാനത്ത് 81, എറണാകുളം 62, കോഴിക്കോട് 60. ട്രയല്‍ റണ്‍ ആരംഭിച്ച്‌ ഈ മാസം തന്നെ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങും.

250 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്. കെല്‍ട്രോണാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. 200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ നിന്നു വരെ നിയമലംഘനങ്ങള്‍ പിടികൂടാന്‍ എ.ഐ ക്യാമറകള്‍ക്കു കഴിയും. എന്നാല്‍ അമിത വേഗതക്ക് ഈ ക്യാമറകള്‍ പിഴയിടില്ല. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് വാഹനപകടങ്ങള്‍ കുറക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ക്യാമറകള്‍ കണ്ണുതുറക്കുന്നത്.

Leave a Reply