Spread the love

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് നാളെ വൈകിട്ട് ആറ് മണിക്ക് പത്മശ്രീ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും.

കോഴിക്കോടിൻ്റെ വൈവിധ്യങ്ങൾ ഫെസ്റ്റിൻ്റെ ഭാഗമായി ആസ്വദിക്കാൻ സാധിക്കും. വൈക്കം മുഹമ്മദ് ബഷീറിൻ്റെ കഥാപാത്രങ്ങളെ മണൽ ശില്പങ്ങളിൽ ഒരുക്കിയത് ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. കുട്ടികളുടെ പട്ടം പറത്തൽ പരിപാടി വ്യത്യസ്തമായിരുന്നു. സംവിധായകൻ രഞ്ജിത്ത് ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രശസ്തമായ കോഴിക്കോടിൻ്റെ തനത് രുചി വൈവിധ്യങ്ങൾ ഫെസ്റ്റിലുണ്ടാവും.ഡിസംബർ 26 മുതൽ 29 വരെയാണ് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 29 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സിനിമാ താരം മഞ്ജു വാരിയർ പങ്കെടുക്കും.

Leave a Reply