106 വയസ്സിൽ നാലാം ക്ലാസ് വിജയിച്ച ഭഗീരതിയമ്മ അന്തരിച്ചു.
106 ആം വയസ്സിൽ നാലാം ക്ലാസ് വിജയിച്ച് ചരിത്രത്തിൽ ഇടം നേടിയ ഭാഗീരതിയമ്മ (107) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ സംസ്കരിക്കും.
കൊല്ലം പ്രാക്കുളം സ്വദേശിയായ ഭഗീരതിയമ്മ 275 മാർക്കിൽ 205 മാർക്ക് നേടിയാണ് വിജയിച്ചത്.ചെറുപ്പത്തിലേ പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു എങ്കിലും അമ്മയുടെ മരണശേഷം സഹോദരങ്ങളെ പരിപാലിക്കേണ്ടി വന്നതിനാൽ പഠനം മുടങ്ങുകയായിരുന്നു. ഭഗീരതിയമ്മയുടെ വിജയത്തെ പ്രധാനമന്ത്രി പരാമർശിച്ചിരുന്നു.അറുപത്തിരണ്ടാമത് മൻ കീ ബാത് പരിപാടിയിലൂടെ ആണ് പ്രധാന മന്ത്രി പരാമർശിച്ചത്. കേന്ദ്ര സർക്കാരിൻ്റെ നാരിശക്തി പുരസ്കാരവും ഭഗീരതിയമ്മയ്ക്ക് ലഭിച്ചിരുന്നു. ഭഗീരതിയമ്മ രാജ്യത്തിന് പ്രചോദനമാണ് എന്നും പ്രധാനമന്ത്രി എടുത്ത് പറഞ്ഞിരുന്നു.