Spread the love
ഭഗവന്ത് മന്‍ പഞ്ചാബ് മുഖ്യമന്ത്രിയായി അധികാരമേറ്റു

പഞ്ചാബിന്‍റെ പുതിയ മുഖ്യമന്ത്രിയായി ആംആദ്മി പാർട്ടി നേതാവ് ഭഗവന്ത് മൻ അധികാരമേറ്റു. സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങിന്റെ പൂർവ്വിക ഗ്രാമമായ ഖത്കർ കാലാനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. താൻ എല്ലാവരുടെയും മുഖ്യമന്ത്രിയാകും എന്ന് സത്യപ്രതിജ്ഞക്ക് ശേഷം മാൻ പറഞ്ഞു. അഴിമതി തുടച്ചുനീക്കും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മാൻ പറഞ്ഞു. ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply