അഴിമതി ആരോപണ വിധേയനായ മന്ത്രിയെ പുറത്താക്കി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. കരാറുകാരോട് ഒരു ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടെന്ന് തെളിഞ്ഞതിനുപുറമെ ആരോഗ്യമന്ത്രി വിജയ് സിങ്ളയെയാണ് ഭഗവന്ത് പുറത്താക്കിയത്. ഇതിന് പിന്നാലെ തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയുകയും ചെയ്തു. ഒരു ശതമാനം പോലും അഴിമതി വെച്ചു പൊറുപ്പിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രിയെ പുറത്താക്കിയ പഞ്ചാബ് മുഖ്യമന്ത്രിയുടെ നടപടിയെ പ്രശംസിച്ച് കൊണ്ട് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ ചീഫ് കോർഡിനേറ്ററുമായ അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തിയിരുന്നു. ഭഗവന്ത് താങ്കളുടെ നടപടിയിൽ അഭിമാനം തോന്നുന്നു. താങ്കൾ സ്വീകരിച്ച ഈ ധീര നടപടി മൂലം രാജ്യം മുഴുവനും ആം ആദ്മി പാർട്ടിയെ കുറിച്ചോർത്ത് അഭിമാനം കൊള്ളുകയാണ്.’ – കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു.