കൊച്ചി: നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം. ഡബ്ല്യുസിസിക്കൊപ്പം നിന്നാൽ അടിക്കും എന്നാണ് ഫോൺ മുഖേന ലഭിച്ച അജ്ഞാത ഭീഷണി. ഭാഗ്യലക്ഷ്മിയാണോ എന്ന് ചോദിച്ചു കൊണ്ട് വന്ന കോളിൽ മലയാളത്തിലെ നടന്മാർക്കെതിരെ പറഞ്ഞാൽ മർദിക്കും എന്നായിരുന്നു ഭീഷണി ഉയര്‍ത്തിയത്. നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സംഭവത്തിൽ സൈബര്‍ പൊലീസിൽ പരാതി നൽകുമെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു. സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താറുള്ള ആളാണ് ഭാഗ്യ ലക്ഷ്മി.