നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ചേക്കേറിയ നടിയാണ് ഭാമ. നാട്ടിന്‍ പുറത്തുകാരി സുന്ദരി എന്ന ഇമേജായിരുന്നു താരത്തിന് മലയാളത്തില്‍. പിന്നീട് മലയാളത്തില്‍ നിന്നും അന്യഭാഷാ ചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷങ്ങളിലും താരം തിളങ്ങി. എങ്കിലും മലയാളികള്‍ക്ക് ഭാമയെ നാട്ടിന്‍പുറത്തുകാരി സുന്ദരിയായി കാണാനായിരുന്നു ഇഷ്ടം. ഏറെ നാള്‍ കാത്തിരുന്നെത്തിയ താരത്തിന്റെ വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. കുടുംബ സുഹൃത്തായ അരുണ്‍ ജഗദ്ദീഷിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. വിവാഹ ശേഷം ഇരുവരുടെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് വലിയ താല്‍പര്യമാണ്.
ഇപ്പോളിതാ മകളെക്കുറിച്ച് വാചാലയാവുകയാണ് താരം. മകള്‍ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതല്‍ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളില്‍ എടുത്തപ്പോള്‍ എന്റെ ലോകം മുഴുവന്‍ മാറിപ്പോയതുപോലെയാണ് അനുഭവപ്പെട്ടത്. വളരുമ്ബോള്‍ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓര്‍മകള്‍ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാന്‍,’ ഭാമ കുറിച്ചു. നിരവധിപ്പേരാണ് താരത്തിന്റെ പോസ്റ്റിന് ചുവടെ കമന്റുമായെത്തുന്നത്. മകളുടെ ഫോട്ടോ കാണണമെന്നാണ് ഭൂരിഭാഗം പേരും ചോദിക്കുകയും ചെയ്യുന്നുണ്ട്.
നടി ഭാമ ഒരു പെണ്‍കുഞ്ഞിനു മാര്‍ച്ച് 12നാണ് ജന്മം നല്‍കിയത്.. ഭാമയുടെ വിവാഹം കഴിഞ്ഞ വര്‍ഷമായിരുന്നു. താരത്തിന്റെ വിവാഹം നടന്നത് കോവിഡ് വ്യാപനം ആരംഭിക്കുന്നതിന് മുമ്ബായിരുന്നു . നിരവധി താരങ്ങള്‍ കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്ന വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഗംഭീരമായ വിവാഹ സത്കാരവും പിന്നീട് സുഹൃത്തുക്കള്‍ക്കായി നടത്തി. വിരുന്നില്‍ മലയാളത്തിലെ മിക്ക താരങ്ങളും പങ്കെടുത്തിരുന്നു.