
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഗതാഗത തടസം ഉണ്ടാക്കുന്നുവെന്ന് ആരോപിച്ചുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗതാഗത കുരുക്ക് ഒഴിവാക്കാൻ പോലീസിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കെ വിജയനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.സുരക്ഷയ്ക്കായി നിയോഗിക്കുന്ന പോലീസുകാരുടെ ചെലവ് സംഘാടകരിൽ നിന്നും ഈടാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.