
കൊല്ലം: ഭാരത് ജോഡോ യാത്ര അവസാനിക്കും വരെ ഇനി നിലത്തേ ഇരിക്കൂയെന്ന് കെ. മുരളീധരൻ എം പി. രാഹുല്‍ ഗാന്ധിയുടെ യാത്ര തമിഴ്‌നാട്ടില്‍ നിന്ന് കേരള അതിര്‍ത്തിയായ പാറശ്ശാലയില്‍ പ്രവേശിച്ചത് മുതല്‍ കെ മുരളീധരന്‍ ഒപ്പം നടക്കുന്നുണ്ട്.
ഭാരത് ജോഡോ യാത്രക്കിടെ വേദിയില്‍ ഇരിപ്പിടം കിട്ടാത്തതില്‍ പരസ്യമായി അമര്‍ഷം പ്രകടിപ്പിച്ചിരിക്കുകയാണ് കെ മുരളീധരന്‍ എംപി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലെ ഭാരത് ജോഡോ യാത്ര സമാപന സമ്മേളന പരിപാടി നിലത്തിരുന്നാണ് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ കണ്ടത്. യാത്ര കഴിയുന്നതുവരെ താന്‍ സ്‌റ്റേജില്‍ കയറില്ലെന്ന് കെപിസിസി പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ കെ മുരളീധരന്‍ പറഞ്ഞു.
‘നടക്കാത്തവര്‍ വേദിയിലും, നടക്കുന്നവര്‍ മുഴുവന്‍ പുറത്തുമാണ്. നടക്കാത്തവര്‍ വേദിയില്‍ തിക്കിത്തിരക്കുന്നത് കാരണം ഇനി മുഴുവന്‍ നിലത്തിരിക്കാനാണ് തീരുമാനം. സ്‌റ്റേജില്‍ ഇനി കയറില്ല. രാഹുല്‍ ഗാന്ധിക്ക് ഒപ്പം കേരള അതിര്‍ത്തി വരെ നടക്കും,’ കെ മുരളീധരന്‍ പ്രതികരിച്ചു.രാഹുല്‍ ഗാന്ധിയുടെ യാത്ര തമിഴ്‌നാട്ടില്‍ നിന്ന് കേരള അതിര്‍ത്തിയായ പാറശ്ശാലയില്‍ പ്രവേശിച്ചത് മുതല്‍ കെ മുരളീധരന്‍ ഒപ്പം നടക്കുന്നുണ്ട്. ഇത്ര ദിവസമായിട്ടും ഒരു വേദിയിലും മുന്‍ കെപിസിസി അദ്ധ്യക്ഷന് ഇടം കിട്ടിയില്ല. ഇതാണ് കോണ്‍ഗ്രസ് എംപി കൂടിയായ കെ മുരളീധരനെ ചൊടിപ്പിച്ചത്.
150 ദിവസം നീണ്ടു നിൽക്കുന്ന യാത്രയാണ് ഇപ്പോൾ കേരളത്തിലൂടെ കടന്നു പോകുന്നത്. വലിയ ജനപിന്തുണയാണ് യാത്രക്ക് ലഭിക്കുന്നത്. 12 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുടെയും യാത്ര കടന്നു പോകുന്നത്. ദിവസം 25 കിലോമീറ്റർ പിന്നീടാൻ ലക്ഷ്യമിട്ട് ആരംഭിച്ച യാത്ര 150 ദിവസം കൊണ്ട് 3,570 കിലോമീറ്റര്‍ ദൂരം പിന്നിടും. ഉദയ്‌പൂർ ചിന്തൻ ശിബിരിലാണ് ഭാരത് ജോഡോ യാത്ര നടത്താൻ കോൺഗ്രസ് തീരുമാനിച്ചത്.