സൈബര്‍ ലോകത്ത് സ്‌ത്രീകള്‍ക്ക് എതിരെ കൂടിവരുന്ന അതിക്രമങ്ങളില്‍ പ്രതികരിച്ച് ചലച്ചിത്ര നടി ഭാവന. മലയാള സിനിമയിലെ വനിതാ കൂട്ടായ്‌മയായ ഡബ്ല്യു സി സി സംഘടിപ്പിക്കുന്ന റെഫ്യൂസ് ദ അബ്യൂസ് ക്യാമ്ബയിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു നടി.
‘സോഷ്യല്‍ മീഡിയയില്‍ ഒരു പ്രൊഫെെല്‍ ഉണ്ടാക്കി മറ്റുളളവരെ വിഷമിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയുക, അല്ലെങ്കില്‍ എഴുതുക. കൂടുതലും സ്ത്രീകള്‍ക്കെതിരേയാണ് ഇത്തരം പ്രവണതകള്‍ നാം കണ്ടു വരുന്നത്. ഞാന്‍ എന്തും പറയും, എന്നെ ആരും കണ്ടു പിടിക്കില്ല എന്ന ചിന്തയാണോ അല്ലെങ്കില്‍ മറ്റുളളവരുടെ ശ്രദ്ധ കിട്ടുന്നതിന് വേണ്ടി ചെയ്യുന്നതാണോ എന്നറിയില്ല. അത് എന്ത് തന്നെയാണെങ്കിലും അത്ര നല്ലതല്ല. പരസ്‌പരം ദയവോടെ പെരുമാറുക’യെന്നാണ് ക്യാമ്ബയിനില്‍ പങ്കെടുത്ത് നടി പറഞ്ഞത്. നേരത്തെ ഒട്ടനവധി പേര്‍ ഈ ക്യാമ്ബയിന്റെ ഭാഗമായി രംഗത്തെത്തിയിരുന്നു.