നമ്മളിലൂടെ സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളായി മാറിയ ആളാണ് ഭാവന. വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാളത്തില്‍ നായികയായി അരങ്ങേറിയ താരം അഭിനയപ്രാധാന്യമുള്ള ഒട്ടെറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരിക്കയാണ്. എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി താരം നല്‍കിയ ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
തന്നെ കാക്കുന്ന ഒരു കാവല്‍ മാലാഖയെ കുറിച്ചായിരുന്നു ഭാവനയുടെ പോസ്റ്റ്. മറ്റാരുമല്ല അകാലത്തില്‍ വിട്ടുപിരിഞ്ഞ തന്റെ അച്ഛനെ കുറിച്ചായിരുന്നു ഭാവന കുറിച്ചിരുന്നതും. അച്ഛന്‍ ജീവിതത്തില്‍ നിന്നും വിട്ടുപോയിട്ട് അഞ്ച് വര്‍ഷം തികയുന്ന ദിവസമായിരുന്നു.
‘എന്നെ കാക്കുന്ന ഒരു കാവല്‍ മാലാഖയുണ്ട് അദ്ദേഹത്തെ ഞാന്‍ അച്ഛന്‍ എന്ന് വിളിക്കുന്നു. അച്ഛനൊപ്പമില്ലാത്ത അഞ്ച് വര്‍ഷം’ എന്നായിരുന്നു ഭാവന കുറിച്ചത്.
2015 സെപ്റ്റംബര്‍ 24 നാണ് ഭാവനയുടെ അച്ഛന്‍ ബാലചന്ദ്രന്‍ വിടവാങ്ങിയത്. 59 വയസുമാത്രമായിരുന്നു മരണപ്പെടുമ്ബോള്‍ അദ്ദേഹത്തിന്റെ പ്രായം. എല്ലാവരേയും പോലെ തന്നെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് അച്ഛന്റെ വിയോഗമെന്ന് ഭാവന പറഞ്ഞിരുന്നു.