സംഗീത സംവിധായകൻ എം എസ് ബാബുരാജിന്റെ ഭാര്യ ബിച്ച ബാബുരാജ് (82) അന്തരിച്ചു. സംസ്കാരം രാവിലെ മാത്തോട്ടം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.ഇന്നലെ രാത്രി എട്ടോടെ കൊണ്ടോട്ടിയിലുള്ള മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
1956ൽ ബാബുരാജിന്റെ ജീവിതപങ്കാളിയായി ബിച്ച കോഴിക്കോട് പന്നിയങ്കരയിൽ എത്തുന്നത്.കല്ലായി കുണ്ടുങ്ങൽ മൊയ്തീന്റേയും ബിച്ചാമിനയുടേയും മകളാണ്.
മക്കള്‍: സാബിറ, ദീദാര്‍, ഗുല്‍നാര്‍, അബ്ദുള്‍ ജബ്ബാര്‍, ഷംഷാദ്, സുല്‍ഫീക്കര്‍, റോസിന , ഫര്‍ഹാദ്, ഷംന. മരുമക്കള്‍: ഇബ്രാഹിം കൊണ്ടോട്ടി, ഹൈദര്‍ അലി, മാമുക്കോയ, റുക്‌സ, അബ്ദു, സായിറ, അസീസ്, നിഷ, സുല്‍ഫീക്കര്‍