Spread the love

ബിഗ്ബോസ് മലയാളം നിർത്തി. കോവിഡ് വ്യാപനം കണക്കിലെടുത്ത് തമിഴ്നാട് സർക്കാരിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം ആണ് ബിഗ്ബോസ്സ്‌ നിർത്തിയത്. ചിത്രീകരണം നടന്ന ഇവിപി ഫിലിം സിറ്റിയിൽ നിന്നും മത്സരാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റി. ഇവിപി ഫിലിം സിറ്റിയിൽ പോലീസും ആരോഗ്യ വകുപ്പും പരിശോധന നടത്തി. കഴിഞ ദിവസം ബിഗ്ബോസ് അണിയറ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന് വാർത്തകൾ വന്നിരുന്നു.16 പേരായി തുടങ്ങിയ ബിഗ്ബോസിൽ വൈൽഡ് കാർഡ് എൻട്രി ലഭിച്ചും മത്സരാർത്ഥികൾ എത്തിയിരുന്നു എന്നാല് 95 എപ്പിസോഡ് പിന്നിടുമ്പോൾ അതിൽ 8 മത്സരാർത്ഥികൾ മാത്രമാണ് ഇപ്പോളുള്ളത്. ഷോ അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി ഉണ്ടായിരുന്നത്. എന്നാല് കൊവിഡിന്റെ വ്യാപനം മൂലം ലോക്ക്‍ഡൗൺ പ്രഖാപിച്ച സാഹചര്യത്തിൽ താല്‍കാലികമായി നിര്‍ത്തിവയക്കുന്നുവെന്നും പ്രതിസന്ധി മാറിയാൽ ഉടൻതന്നെ ബിഗ് ബോസ്സിന്റെ സംപ്രേക്ഷണം പുന:രാരംഭിക്കുന്നതായിരിക്കുമെന്നാണ് അണിയറ പ്രവര്ത്തകര് അറിയിച്ചിരിക്കുന്നത്.

Leave a Reply