രാജപാളയം: തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണ ശാലയില്‍ വൻ സ്ഫോടനം. അപകടത്തിൽ നാല് തൊഴിലാളികള്‍ മരിച്ചു. പത്ത് പേര്‍ക്കു പരിക്കേറ്റു. പലരുടെയും നില അതീവ ഗുരുതരം.
വിരുദുനഗര്‍ ജില്ലയിലെ കലത്തൂര്‍ ആര്‍കെവിഎം ഫയര്‍വര്‍ക്ക്‌സിലാണ് പുതുവര്‍ഷ ദിനത്തില്‍ തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ ശിവകാശി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ എട്ടരയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. ഒന്‍പതു മണിയോടെയാണ് അപകട വിവരം പുറത്തറിഞ്ഞത്. കരിമരുന്ന് നിര്‍മാണത്തിനിടെ തീപ്പൊരിയുണ്ടായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.പുതുവര്‍ഷ ദിനമായതിനാല്‍ പൂജയ്ക്കു ശേഷമാണ് ജോലി തുടങ്ങിയത്. പൂജയ്ക്കായി തൊഴിലാളികളുടെ ബന്ധുക്കളും എത്തിയിരുന്നു. ഇവര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോയെന്നു വ്യ്ക്തമല്ല.