Spread the love

മലപ്പുറം : വിദേശപാഴ്സല്‍ വഴി ദുബായിയില്‍ നിന്ന് സ്വര്‍ണം കടത്തിയ കേസില്‍ മലപ്പുറത്ത് സ്ത്രീയടക്കം ആറുപേര്‍ പിടിയില്‍. മുന്നിയൂര്‍ സ്വദേശിനി അസിയ, മലപ്പുറം സ്വദേശികളായ യാസിര്‍, റനീഷ് കോഴിക്കോട്ടുകാരായ ഷിഹാബ്, ജസീല്‍, യാസിര്‍ എന്നിവരാണ് ഡിആര്‍ഐയുടെ പിടിയിലായത്.

തേപ്പ്പെട്ടിയിലും മറ്റ് ഉപകരണങ്ങളിലുമായി ആറ് കിലോയിലേറെ സ്വര്‍ണമാണ് ഒളിപ്പിച്ചിരുന്നത്. അസിയ, ജസീല്‍, യാസിര്‍ എന്നിവരുടെ മേല്‍വിലാസത്തിലാണ് പാഴ്സല്‍ എത്തിയത്. സ്വര്‍ണക്കടത്തിന്‍റെ സൂത്രധാരനായ ഷിഹാബിനൊപ്പം കോഴിക്കോട് സബ് പോസ്റ്റ് ഓഫിസില്‍ പാഴ്സല്‍ ശേഖരിക്കാനെത്തിയപ്പോള്‍ ഡിആര്‍ഐ ആറ് പേരെയും പിടികൂടി. കൊച്ചിയിലെ വിദേശ പോസ്റ്റോഫിസിലെത്തിയ പാഴ്സല്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു.

ഷിഹാബ് നേരത്തെയും പലതവണ വിദേശപാഴ്സല്‍ വഴി സ്വര്‍ണംകടത്തിയിട്ടുണ്ടെന്ന് ഡിആര്‍ഐ വ്യക്തമാക്കി.

Leave a Reply