മെയ് മാസം പിറന്നതോടെ സാധാരണക്കാരന് വിലക്കയറ്റത്തിന്‍റെ മറ്റൊരു ആഘാതം കൂടി…പാചകവാതക വിലയില്‍ വന്‍ വര്‍ദ്ധനവാണ് എണ്ണക്കമ്ബനികള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
മെയ് ഒന്നിന് എണ്ണക്കമ്ബനികള്‍ എല്‍പിജി ഗ്യാസ് സിലിണ്ടറിന് 104 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്. ഈ വര്‍ദ്ധനവ് വാണിജ്യ ഗ്യാസ് സിലിണ്ടറുകള്‍ക്കാണ് ബാധകമാവുക. പുതിയ നിരക്കനുസരിച്ച് ഇപ്പോള്‍ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന്‍റെ വില രാജധാനി ഡല്‍ഹിയില്‍ 2,355 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മാസം ഏപ്രില്‍ ഒന്നിനും വാണിജ്യ ഗ്യാസ് സിലിണ്ടറിന് 268.50 രൂപ കൂട്ടിയിരുന്നു.
എണ്ണക്കമ്ബനികള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്ന വര്‍ദ്ധനവ് നിലവില്‍ ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകള്‍ക്ക് ബാധകമല്ല.
ഗാര്‍ഹിക ഗ്യാസ് സിലിണ്ടര്‍ വില
സബ്‌സിഡിയില്ലാത്ത 14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന് ഡല്‍ഹിയില്‍ 949.5 രൂപയാണ് വില. കൊല്‍ക്കത്തയില്‍ 976 രൂപയും മുംബൈയില്‍ 949.50 രൂപയും ചെന്നൈയില്‍ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 965.50 രൂപയുമാണ് വില.
വാണിജ്യ ഗ്യാസ് സിലിണ്ടറിന്‍റെ പുതിയ വില ഇപ്രകാരമാണ്
മേയ് ഒന്നിന് നടപ്പാക്കിയ പുതിയ നിരക്ക് പ്രകാരം 19 കിലോഗ്രാം വാണിജ്യ വാതക സിലിണ്ടറിന്‍റെ വില 2,355 രൂപയിലെത്തി. കൊല്‍ക്കത്തയിലാണ് വാണിജ്യ വാതകത്തിന് ഏറ്റവും കൂടുതല്‍ വില വര്‍ദ്ധിച്ചത്. കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറിന്‍റെ വില 2,455 രൂപയിലെത്തി. നേരത്തെ 2351.5 രൂപയായിരുന്നു വില. മുംബൈയില്‍ വാണിജ്യ ഗ്യാസ് സിലിണ്ടറിന് 102 രൂപ കൂടി 2307 രൂപയിലെത്തി. നേരത്തെ 2205 രൂപയായിരുന്നു വില.
രാജ്യത്ത് ഗാര്‍ഹിക പാചകവാതക വില വര്‍ദ്ധിച്ചിട്ടില്ല എങ്കിലും വാണിജ്യവാതക വില വര്‍ദ്ധനവ് സാധാരണക്കാരനെയും ബാധിക്കും.