ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ ചരിത്രത്തില്‍ ആദ്യമായി വന്‍ ഇടിവ്. ഫേസ്ബുക്കിന്റെ ഫേസ്ബുക്കിന്റെ പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞതായി മാതൃ കമ്പനിയായ മെറ്റയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുന്‍ പാദത്തെ അപേക്ഷിച്ച് (1.930 ബില്യണ്‍) 2021ന്റെ നാലാം പാദത്തില്‍ പ്രതിദിന യൂസര്‍മാരുടെ എണ്ണം 1.929 ബില്യണായി കുറഞ്ഞതായാണ് റിപ്പോര്‍ട്ട് പറയുന്നത്. ഏകദേശം ഒരു ദശലക്ഷം പ്രതിദിന യൂസര്‍മാരെയാണ് ഫേസ്ബുക്കിന് നഷ്ടമായത്.
18 വര്‍ഷ ചരിത്രത്തില്‍ ആദ്യമായാണ് ഫേസ്ബുക്കിന് ഇത്ര വലിയ തിരിച്ചടിയുണ്ടാകുന്നത്. ആഗോളതലത്തില്‍ രണ്ട് ബില്യണ്‍ യൂസര്‍മാരാണ് ഫേസ്ബുക്കിനുള്ളത്. യൂസര്‍മാരുടെ എണ്ണം കുറഞ്ഞത് മാതൃ കമ്പനിയായ മെറ്റക്കും തിരിച്ചടിയായി. മെറ്റയുടെ ഓഹരി 20 ശതമാനം ഇടിഞ്ഞു. ഇത് വിപണി മൂല്യത്തില്‍ 200 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടാക്കിയത്.
ആപ്പിളിന്റെ സ്വകാര്യതാ നയത്തിലുള്ള മാറ്റങ്ങളും ടിക് ടോക്ക് അടക്കമുള്ള എതിരാളികളില്‍ നിന്നുള്ള മത്സരവുമാണ് പ്രതിദിന യൂസര്‍മാരുടെ എണ്ണം കുറയാന്‍ കാരണമെന്നാണ് മെറ്റയുടെ വിശദീകരണം.