നടൻ സെയ്ഫ് അലിഖാൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ വമ്പൻ വഴിത്തിരിവ്. നടന്റെ മുംബൈ ബാന്ദ്രയിലെ വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളങ്ങളിൽ ഒന്നു പോലും പിടികൂടിയ പ്രതിയുടേതല്ലെന്ന് സൂചന. 19 ഫിംഗർ പ്രിൻ്റുകളാണ് വീട്ടിൽ നിന്ന് ശേഖരിച്ചത്. പ്രതി ഷെരിഫുൾ ഇസ്ലാമിന്റെ വിരലടയാളവുമായി ഒന്നും ചേരിന്നില്ലെന്നാണ് സ്റ്റേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ ഫിംഗർ പ്രിൻ്റ് ബ്യൂറോ നൽകിയ റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.
അതേസമയം വീട്ടിൽ നിന്ന് ശേഖരിച്ച കൂടുതൽ സാമ്പിളുകൾകൂടി പരിശോധനയ്‌ക്ക് നൽകിയിട്ടുണ്ട്. ഇതിന് ശേഷമാകും അന്വേഷണ സംഘം അന്തിമ തീരുമാനത്തിലേക്ക് എത്തുക. 54-കാരനായ നടൻ ജനുവരി 15-നാണ് സ്വവസതിയിൽ വച്ച് ആക്രമിക്കപ്പെടുന്നത്. അക്രമി ആറു തവണ സെയ്ഫിനെ കുത്തിയെന്നായിരുന്നു ഡോക്ടർമാരുടെ റിപ്പോർട്ട്.
പ്രതിയായ ഷെരിഫുൾ ഇസ്ലാം അനധികൃതമായാണ് ഇന്ത്യയിലേക്ക് കടന്നത്. മോഷണത്തിന് വേണ്ടിയാണ് നടന്റെ വീട്ടിൽ കയറിയതെന്നായിരുന്നു പ്രതിയുടെ കുറ്റസമ്മതം. അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇയാളെ പിടികൂടിയത്. അതേസമയം ഷെരിഫുൾ കേസിലെ പ്രതിയല്ലെന്നാണ് പിതാവിന്റെ വാദം.സിസിടിവിയിലുള്ളത് മകന്റെ ദൃശ്യങ്ങളല്ലെന്നും രോഹുൽ അമീൻ പറയുന്നു