Spread the love

മയിലിനെ കറിവെക്കാൻ യൂട്യൂബർ ദുബായിയിൽ പോയ സംഭവത്തിൽ വൻ ട്വിസ്റ്റ്

മയിലിനെ കറിവെക്കാൻ യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറ ദുബൈയിലേക്ക് പോയ സംഭവത്തിൽ വൻ ട്വിസ്റ്റ്. സോഷ്യൽ മീഡിയയിൽ സംഘപരിവാർ അനുഭാവികളുടെ നേതൃത്വത്തിൽ ഫിറോസിനെതിരെ സൈബർ ആക്രമണം രൂക്ഷമായിരിക്കെയാണ്, ‘വറുത്തരച്ച മയിൽക്കറി’ എന്ന തലക്കെട്ടോടെ ഫിറോസ് വിഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തത്.

കഴിഞ്ഞ ദിവസം മയിലിനെ വാങ്ങിയ ശേഷം ഏത് രീതിയിൽ പാചകം ചെയ്യണമെന്നും മയിലിനെ കറി വെക്കുകയോ അല്ലെങ്കിൽ ഗ്രില്ല് ചെയ്യുകയോ ചെയ്യുമെന്നായിരുന്നു ഫിറോസ് മുൻ വിഡിയോയിൽ പറഞ്ഞത്.

എന്നാൽ, ഇപ്പൊൾ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോയിൽ മയിലിനെ കാണിക്കുന്നുണ്ടെങ്കിലും കോഴിയിറച്ചിയാണ് പാചകം ചെയ്തത്.ഏറെ ഭംഗിയുള്ളതും ദേശീയ പക്ഷിയുമായ മയിലിനെ ഒരിക്കലും കറിവെക്കില്ലെന്നാണ് ഫിറോസ് വ്യക്തമാക്കിയത്. മയിലിനെ കറിവെക്കാൻ പോവുകയാണെന്നത് വിഡിയോയ്ക്ക് വേണ്ടി മാത്രം പറഞ്ഞതാണെന്നും വാങ്ങിയ മയിലിനെ സമ്മാനമായി നൽകുകയാണെന്നും ഫിറോസ് പറയുന്നു. ദേശീയ പക്ഷിയായ മയിലിനെ ബഹുമാനിക്കണം. തന്‍റെ വിഡിയോ കൊണ്ട് ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ ക്ഷമിക്കണം. ഒരു കൗതുകം സൃഷ്ടിക്കാൻ വേണ്ടി മാത്രമാണ് മയിലിനെ കറിവെക്കുമെന്ന് പറഞ്ഞതെന്നും ഫിറോസ് വ്യക്തമാക്കി. 

മയിലിനെ കറിവെക്കുകയെന്ന് കണ്ടന്‍റ് ക്രിയേറ്റിങ്ങിന്‍റെ ഭാഗമായി മാത്രമാണെന്നും ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നുമാണ് ഫിറോസ് പുതിയ വിഡിയോയിൽ വ്യക്തമാക്കി.

Leave a Reply