ഒരു നല്ല അഭിനേതാവ് എന്നതിലുപരി നല്ല ഒരു നർത്തകൻ കൂടിയാണ് ബിജു കുട്ടൻ. മകൾ ലക്ഷ്മിക്കൊപ്പം ട്രെൻഡിങ് പാട്ടുകൾക്ക് ചുവടുവയ്ക്കുന്ന താരത്തിന്റെ വിഡിയോകൾ പലപ്പോഴും വൈറലാവാറുമുണ്ട്. ഇപ്പോഴിതാ വീട്ടിലെ സ്വീകരണമുറിയിൽ നിന്ന് ഇരുവരും ചെയ്ത ട്രെൻഡിങ് സോങ് പുഷ്പ 2 വിലെ പീലിംഗ് ൻറെ ചുവടുകൾ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
നിരവധി പേരാണ് ഗാനത്തിന് ചുവടുവച്ച് റീലുകൾ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ബിജുക്കുട്ടന്റെയും ലക്ഷ്മിയുടെയും പരീക്ഷണം. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും റീലിന് ലഭിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ എണ്ണായിരത്തിൽ കൂടുതൽ ആളുകളാണ് റീലിസ് കണ്ടിരിക്കുന്നത്. മകളുടെയും അച്ഛന്റെയും ഡാൻസിനെ അഭിനന്ദിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായെത്തിയിരിക്കുന്നത്.