Spread the love

അണക്കര ∙ കുമളി ഏഴാം മൈലിൽ ബൈക്കിനു തീപിടിച്ച് യാത്രക്കാരൻ പൊള്ളലേറ്റു മരിച്ചു. ചക്കുപള്ളം മേനോൻമേട് കളങ്ങരയിൽ ഏബ്രഹാം (തങ്കച്ചൻ-50) ആണു മരിച്ചത്. അണക്കര മോണ്ട് ഫോർട്ട് സ്കൂൾ ജീവനക്കാരനായിരുന്ന തങ്കച്ചൻ വീട്ടിൽ നിന്നു സ്കൂളിലേക്കു ബൈക്കിൽ പോകുമ്പോൾ ഏഴാംമൈൽ വരിക്കമാക്കൽ പടിക്കൽ രാവിലെ ആറോടെയാണു അപകടം. ബൈക്ക് പൂർണമായും കത്തിനശിച്ചു.
രാവിലെ ഇതുവഴി വന്ന ഓട്ടോ ഡ്രൈവറാണ് റോഡിൽ കത്തി നശിച്ച നിലയിൽ ബൈക്ക് കണ്ടത്. അടുത്തുള്ള പാടത്ത് ഒരാൾ കിടക്കുന്നതും കണ്ടു.നാട്ടുകാർ എത്തിയപ്പോഴേക്കും മരണപെട്ടിരുന്നു. പെട്രോൾ വാങ്ങി ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച 2 കുപ്പികളും ഒരു ലൈറ്ററും സംഭവസ്ഥലത്തിനു അടുത്ത്നിന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. തങ്കച്ചന്റെ സംസ്കാരം ഇന്നു 10നു കുങ്കിരിപ്പെട്ടി സെന്റ് തോമസ് കത്തീഡ്രലിൽ. ഭാര്യ: ഷെറിൻ. മക്കൾ: ഐറിൻ, ഐവി.

Leave a Reply