Spread the love

ബിന്ദു പണിക്കർ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ജമീലാന്‍റെ പൂവന്‍കോഴി’യുടെ ട്രെയിലർ റിലീസ് ചെയ്തു. സാമൂഹിക പ്രശ്നങ്ങളെ നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രം, പ്രേക്ഷകന് ചിരിവിരുന്നൊരുക്കുമെന്ന് ഉറപ്പാണ്. ചിത്രം ഈ മാസം 8 ന് തിയറ്ററിലെത്തും

എറണാകുളം പശ്ചിമകൊച്ചിയുടെ സാമൂഹിക പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. ഒരു കോളനിയുടെ പശ്ചാത്തലത്തില്‍ ഒരു അമ്മയുടെയും മകന്‍റെയും കഥ പറയുന്ന ഈ സിനിമ കേവലം കുടുംബകഥ മാത്രമല്ല അതിനുമപ്പുറം വളരെ ഗൗരവമായ ചില പ്രശ്നങ്ങളിലേക്കും നീളുന്നതാണെന്ന് അണിയറക്കാര്‍ പറയുന്നു. ഇത്ത പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഫസല്‍ കല്ലറയ്ക്കല്‍, നൗഷാദ് ബക്കര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

മിഥുന്‍ നളിനിയാണ് ചിത്രത്തിലെ നായകന്‍. പുതുമുഖതാരം അലീഷയാണ് നായിക. കുമ്പളങ്ങി നൈറ്റ്സില്‍ ഏറെ ശ്രദ്ധേയമായ വേഷം ചെയ്ത സൂരജ് പോപ്പ്സ് ഈ ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. മിഥുന്‍ നളിനി, അലീഷ, നൗഷാദ് ബക്കര്‍, സൂരജ് പോപ്പ്സ്, അഷ്റഫ് ഗുരുക്കൾ, നിഥിന്‍ തോമസ്, അഞ്ജന അപ്പുക്കുട്ടന്‍, കെ ടി എസ് പടന്നയില്‍, പൗളി വില്‍സണ്‍, മോളി, ജോളി, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

Leave a Reply