മലയാളികള്‍ സ്നേഹത്തോടെ ടീമേ എന്ന് വിളിക്കുന്ന ബാസ്റ്റിന്‍ തമിഴില്‍ വിജയ് ചിത്രം തെരിയിലൂടെയാണ് താരമായി മാറുന്നത്. എന്നാല്‍ മലയാളത്തില്‍ ബിനീഷിനെ തേടി അത്തരത്തിലൊരു ശ്രദ്ധേയമായ വേഷം ലഭിച്ചിട്ടില്ല. എന്നാല്‍ സിനിമയില്‍ ഇപ്പോഴും ഒതുക്കലുകളുണ്ടെന്നും സെറ്റില്‍ പോലും, തന്നെ പലപ്പോഴും അകറ്റി നിര്‍ത്താറുണ്ടെന്നും ബിനീഷ് പറയുന്നു. തനിക്ക് സ്റ്റീല്‍ പാത്രത്തിലാണ് ക്ഷണവും ചായയും തന്നിരുന്നതെന്നും, ‘തെരി’ എന്ന സിനിമക്ക് ശേഷമാണ് ഞാനൊരു സെലിബ്രിറ്റിയാവുന്നതെന്നും ബിനീഷ് പറയുന്നു. അതിന് ശേഷം എനിക്ക് സ്വന്തമായി ഏസി റൂമും, ചില്ല് ഗ്ലാസില്‍ ചായ തരാനൊക്കെ തുടങ്ങി ബിനീഷ് പറയുന്നു. സിനിമയില്‍ നിലനില്‍ക്കുന്ന വേര്‍തിരിവുകളെ കുറിച്ചും വിവേചനങ്ങളെ കുറിച്ചും ബിനീഷ് മനസ് തുറന്നു.
സ്റ്റീല്‍ ഗ്ലാസില്‍ നിന്നാണ് സിനിമയില്‍ വേര്‍തിരിവ് തുടങ്ങുന്നത്. താഴെ തൊഴിലെടുക്കുന്നവര്‍ക്ക് സ്റ്റീല്‍ ഗ്ലാസ്, പിന്നെ ചില്ല്, ഏറ്റവും ടോപ്പിലുള്ളവര്‍ക്ക് കപ്പിലുമാണ് ഇപ്പോഴും ചായ കൊടുക്കുന്നതെന്നും ബിനീഷ് പറയുന്നു. സിനിമയില്‍ തൊഴിലാളികള്‍ക്ക് വിലയില്ല. സെലിബ്രെറ്റികള്‍ക്ക് മാത്രമെ സ്റ്റാര്‍ഡമുള്ളുവെന്നും ബിനീഷ് വ്യക്തമാക്കുന്നു. ഒരു സിനിമയിലെ എല്ലാവരും കൂടിച്ചേരുമ്ബോഴാണ് നല്ലൊരു സിനിമയുണ്ടാവുന്നത്. വെറും നടന്‍ മാത്രം വിചാരിച്ചാല്‍ അത് പൂര്‍ണ്ണമാകില്ല. ഞാന്‍ വന്നില്ലെങ്കിലും സിനിമ മുടങ്ങും.
കാരണം ഞാന്‍ പ്രധാന വില്ലന്റെ ഏറ്റവും അടുത്ത് നില്‍ക്കുന്ന ഒരാളാണ്. സിനിമയില്‍ കണ്ടിന്വിറ്റി എന്നൊരു സംഭവമുണ്ട്. അതുകൊണ്ട് അടുത്ത് നില്‍ക്കുന്ന ആളും അഭിനയിക്കാന്‍ വേണം. ഞാനും ആ സിനിമയിലെ ഒരു തൊഴിലാളിയാണ് ബിനീഷ് കൂട്ടിച്ചേര്‍ത്തു.