തമാശയ്ക്ക് ആണെങ്കിലും നടൻ കൃഷ്ണകുമാറിനെയും കുടുംബത്തെയും മലയാളികൾ വിളിക്കാറുള്ളത് യൂട്യൂബ് കുടുംബം എന്നാണ്. താരത്തിനും ഭാര്യക്കും നാലു മക്കൾക്കും വളരെ സജീവവും പ്രേക്ഷക പ്രീതിയുമുള്ള വെവ്വേറെ ചാനലുകൾ ഉണ്ട്. ദൈനംദിന ജീവിതത്തിലെ സന്തോഷവും സങ്കടങ്ങളും മറ്റ് വിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കുന്ന ലൈഫ്സ്റ്റൈൽ വ്ലോഗേഴ്സ് ആണ് കൃഷ്ണകുമാർ കുടുംബത്തിലെ ഓരോ അംഗവും മലയാളി പ്രേക്ഷകർക്ക്.
മൂത്തമകൾ ആഹാന കൃഷ്ണയെ നല്ല നല്ല കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് നിരന്തരം നൽകിയ സിനിമാനടി എന്ന നിലയിലും രണ്ടാമത്തെ മകൾ ദിയ കൃഷ്ണയെ വലിയ ആരാധക പിന്തുണയുള്ള ഇൻഫ്ലുവൻസറും കൂടാതെ സംരംഭക എന്ന നിലയിലും മലയാളികൾക്ക് നന്നായി അറിയാം. ഇളയ മക്കളായ ഇഷാനി കൃഷ്ണയെയും ഹൻസിക കൃഷ്ണയേയും വ്ലോഗ്സ്ലൂടെയും സിനിമയിലൂടെയും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. കുടുംബത്തിന്റെ മറ്റു വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ഭാര്യ സിന്ധു കൃഷ്ണയും മലയാളികളുടെ പ്രിയപ്പെട്ട യൂട്യൂബഴ്‌സ് ലിസ്റ്റിലുണ്ട്.
എന്നാൽ ഈ യൂട്യൂബ് വീഡിയോകളുടെ പേരിലല്ല ഈ അടുത്ത് കൃഷ്ണകുമാറും കുടുംബവും വാർത്തകളിൽ ഇടം പിടിച്ചത്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 3 ജീവനക്കാർ നടത്തിയ സാമ്പത്തിക വെട്ടിപ്പും തുടർന്നുണ്ടായ ആരോപണ പ്രത്യാരോപണങ്ങളുമായിരുന്നു കുടുംബത്തെ വലിയ വാർത്താ പ്രാധാന്യമുള്ള കണ്ടെന്റ് ആക്കി മാറ്റിയത്.. നടനും കുടുംബത്തിനും എതിരെ വലിയ ആരോപണങ്ങൾ ജീവനക്കാരികൾ ഉന്നയിച്ചിരുന്നുവെങ്കിലും തെളിവുകൾ എതിരായതോടെ ജനം കൃഷ്ണകുമാറിനും കുടുംബത്തോടൊപ്പവും തന്നെ നിൽക്കുകയായിരുന്നു. ഇതിന് സോഷ്യൽ മീഡിയയിലൂടെ പലതവണ കൃഷ്ണകുമാറും കുടുംബവും നന്ദിയും പ്രകടിപ്പിച്ചിരുന്നു.
ഇക്കഴിഞ്ഞ ദിവസമായിരുന്നു കൃഷ്ണകുമാറിന്റെ ജന്മദിനം. വലിയ പ്രതിസന്ധിയെ തരണം ചെയ്ത കുടുംബം ഇപ്പോൾ ഇന്നലെ ഫാദേഴ്സ് ഡേയിൽ കൃഷ്ണ കുമാറിൻ്റെ ബർത്ത് ഡേ ആഘോഷിക്കുന്ന ചിത്രങ്ങളും ഒപ്പം ഇമോഷണലായുള്ള ഒരു കുറിപ്പുമാണ് അഹാന പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
“ഞങ്ങളുടെ ചിറകുകൾക്കു താഴെ കാറ്റും ഞങ്ങളുടെ ശക്തിയെ കാക്കുന്ന കവചമായതിനും നന്ദി. അച്ഛനു വേണ്ടി ഞങ്ങൾ നടത്തിയ ഒരു ചെറിയ സർപ്രൈസ് പിറന്നാൾ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങൾ ” എന്നാണ് ചിത്രങ്ങൾക്കൊപ്പം അഹാന നൽകിയിരിക്കുന്ന കുറിപ്പ്.









