ചരിത്രപ്രസിദ്ധമായ എൽഎംഎസ് പള്ളിയെ കത്തീഡ്രലാക്കി പ്രഖ്യാപിച്ച ബിഷപ്പിൻ്റെ നടപടി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി വിശ്വാസികൾ പ്രതിഷേധവുമായി രംഗത്ത്. പള്ളി കത്തീഡ്രലാക്കി മാറ്റുന്നതിനെതിരെ ഒരു വിഭാഗം വിശ്വാസികളുടെ എതിർപ്പുയർന്നിരുന്നു. ഇത് തള്ളിക്കളഞ്ഞുകൊണ്ടാണ് സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് ധർമ്മരാജ് റസാലം പ്രഖ്യാപനം നടത്തിയത്. പള്ളിക്കമ്മിറ്റി പിരിച്ചു വിട്ടെന്നും ബിഷപ്പ് അറിയിച്ചിട്ടുണ്ട്. പള്ളിയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശം നിലവിൽ ബിഷപ്പിനാണ്. പുതുതായി 20 അംഗ കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. നിലവിലെ വൈദികരെ മാറ്റി പകരം അഞ്ച് വൈദികരെയും നിയോഗിച്ചതായി ബിഷപ്പ് അറിയിച്ചു. റസാലത്തിൻ്റെ നടപടിക്കെതിരേ ഇടവകാംഗങ്ങളുടെ പ്രകടനം നടക്കുകയാണ്.