Spread the love
സന്ദീപ് വാര്യരെ സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് BJP പുറത്താക്കി

ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തു നിന്ന് സന്ദീപ് വാര്യരെ മാറ്റി. കോട്ടയത്ത് ചേർന്ന ബിജെപി നേതൃയോഗത്തിലാണ് തീരുമാനം. പാർട്ടിയുടെ പേരിൽ സന്ദീപ് വാര്യർ അനധികൃത പണപിരിവ് നടത്തിയെന്ന് പരാതി ഉയർന്നിരുന്നു. സംഘടനപരമായ കാര്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു.എന്തിന് മാറ്റി എന്നത് വിശദീകരിക്കേണ്ട കാര്യമില്ല. വക്താവ് സ്ഥാനത്തെ കുറിച്ച് പാർട്ടിക്ക് ചില കാഴ്ചപ്പാടുകളുണ്ടെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.

Leave a Reply