Spread the love

ചെന്നൈ∙ വനിതാ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ചുള്ള പോസ്റ്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കേസിൽ ബിജെപി നേതാവും മുൻ എംഎൽഎയും നടനുമായ ‌എസ്.വി.ശേഖറിന് പ്രത്യേക കോടതി വിധിച്ച ഒരു മാസത്തെ തടവുശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു.

2018 ഏപ്രിലിൽ അന്നത്തെ തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് ഒരു വനിതാ മാധ്യമ പ്രവർത്തകയുടെ കവിളിൽ തട്ടുകയും തുടർന്നു മാപ്പ് പറയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ, ശേഖറിന്റെ സുഹൃത്ത് വനിതാ മാധ്യമ പ്രവർത്തകയ്ക്ക് എതിരെയിട്ട അധിക്ഷേപകരമായ പോസ്റ്റ് 3 തംപ്സ് അപ് ഇമോജികളും 4 ഇന്ത്യൻ പതാക ഇമോജികളും സഹിതം ശേഖർ ഷെയർ ചെയ്യുകയായിരുന്നു.

തമിഴ്നാട് ജേണലിസ്റ്റ് പ്രൊട്ടക്‌ഷൻ വെൽഫെയർ അസോസിയേഷന്റെ പരാതിയിൽ പൊലീസെടുത്ത കേസിലാണു പ്രത്യേക കോടതി ഒരു മാസം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. വിധിക്കെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ശിക്ഷ സ്റ്റേ ചെയ്യുകയായിരുന്നു.

Leave a Reply