ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഗോവയിൽവെച്ച് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.സൊണാലിയുടെ മൃതദേഹം ഇപ്പോൾ വടക്കൻ ഗോവയിലെ സെന്‍റ് ആന്‍റണി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.2016-ൽ ഏക് മാ ജോ ലാഖോൻ കെ ലിയേ ബാനി അമ്മ എന്ന ടിവി സീരിയലിലൂടെയാണ് സോണാൽ ഫൊഗട്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.അഭിനയത്തിന് പുറമെ സോണാലി ഫോഗട്ട് ബിജെപി നേതാവ് കൂടിയായിരുന്നു. 2019ലെ ഹരിയാന തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ആദംപൂരിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. അടുത്തിടെ കോൺഗ്രസ് പാർട്ടി വിട്ട് ബിജെപിയിലേക്ക് മാറിയ കുൽദീപ് ബിഷ്‌ണോയിക്കെതിരെയാണ് അവർ മത്സരിച്ചത്. ടിക് ടോക്കിലും സൊണാലി ഏറെ പ്രശസ്തയായിരുന്നു.നിരവധി പഞ്ചാബി, ഹരിയാന മ്യൂസിക് വീഡിയോകളുടെ ഭാഗമായിട്ടുണ്ട്. ദ സ്റ്റോറി ഓഫ് ബദ്മാഷ്ഗഡ് (2019) എന്ന വെബ് സീരീസിലാണ് അവർ അവസാനമായി അഭിനയിച്ചത്.