നേതാവിനായി പോലീസിന്റെ തിരച്ചില്‍. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റായ ബെര്‍ണാഡ് എന്‍. മാരകിനെ കണ്ടെത്താനാണ് മേഘാലയ പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. കഴിഞ്ഞദിവസം ഇയാളുടെ റിസോര്‍ട്ടില്‍ നടത്തിയ റെയ്ഡില്‍ ആറുകുട്ടികളെ പോലീസ് മോചിപ്പിച്ചിരുന്നു. വ്യഭിചാരക്കുറ്റത്തിന് റിസോര്‍ട്ടിലെ ജീവനക്കാരടക്കം 73 പേര് അറസ്റ്റിലാവുകയും ചെയ്തു.
വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് പോലീസ് സംഘം വെസ്റ്റ് ഗാരോ ഹില്‍സിലെ റിംപു ബംഗാന്‍ റിസോര്‍ട്ടില്‍ റെയ്ഡിനെത്തിയത്. ശനിയാഴ്ച പകല്‍വരെ റെയ്ഡ് നീണ്ടതായാണ് റിപ്പോര്‍ട്ട്. ആറുകുട്ടികളെ വൃത്തിഹീനമായ ചെറിയ മുറികളിലാണ് പൂട്ടിയിട്ടിരുന്നത്. ഇവരെ പോലീസ് മോഹിപ്പിച്ചു.
ബി.ജെ.പി. നേതാവായ ബെര്‍ണാഡോയാണ് റിസോര്‍ട്ടിന്റെ മറവില്‍ വ്യഭിചാരകേന്ദ്രം നടത്തിയിരുന്നതെന്നാണ് പോലീസ് പറഞ്ഞത്. ഒരാഴ്ചയിലേറെയായി തന്റെ മകളെ കാണാനില്ലെന്ന് പറഞ്ഞ് ഒരു സ്ത്രീ അടുത്തിടെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ നടത്തിയ അന്വേഷണമാണ് റിസോര്‍ട്ടിലേക്ക് എത്തിയത്. പെണ്‍കുട്ടി രോ ഹില്‍സിലെ തുറാ എന്ന സ്ഥലത്തുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്തി മൊഴിയെടുത്തതോടെയാണ് റിസോര്‍ട്ടില്‍ നടന്ന പീഡനം പുറത്തറിഞ്ഞതെന്നും പോലീസ് പറഞ്ഞു.