Spread the love

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ബിജെപി നേതാവായ രഞ്ജിത്ത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ആലപ്പുഴ ന​ഗരത്തിലാണ് ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിടെ ഒരു സംഘം ആളുകളെത്തി രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. ആലപ്പുഴയിൽ 12 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണ് ര‍‍ഞ്ജിത്തിന്റേത്. അഭിഭാഷകനാണ് ര‍ഞ്ജിത്ത്.ഇന്നലെ രാത്രിയിലാണ് എസ്ഡിപിഐ നേതാവ് കെ എസ് ഷാനെ ഒരുസംഘം ആളുകൾ വെട്ടി കൊലപ്പെടുത്തിയത്. ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു എസ്ഡിപിഐ ആരോപിച്ചിരുന്നത്. ഷാന്റെ കൊലപാതകത്തിന്റെ പ്രതികാരമെന്ന നിലയിലാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയതെന്നാണ് ബിജെപി ആരോപിക്കുന്നത്.

Leave a Reply