Spread the love
ശങ്കു ടി ദാസിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്;അപകടത്തിൽ ദുരൂഹത

ബി ജെ പി നേതാവ് ശങ്കു ടി ദാസിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്; ങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാത്രി ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ വെച്ചാണ് അപകടമുണ്ടായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കരളിനാണ് പരിക്കേറ്റതെന്നും ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നും അധികൃതർ അറിയിച്ചു.

ബാർ കൗണ്‍സിൽ അംഗമായ ശങ്കു ടി ദാസ്, കഴിഞ്ഞ നിയമസഭാ തെര‍ഞ്ഞെടുപ്പിൽ തൃത്താലയിലെ ബി ജെ പി സ്ഥാനാർഥിയായിരുന്നു. പന്തളം കൊട്ടാരത്തിലെ ചെമ്പോല തിട്ടൂരം എന്ന പേരിൽ മോൻസൺ മാവുങ്കൽ നിർമിച്ച വ്യാജരേഖയിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് പരാതി നൽകിയതും ശങ്കു ടി ദാസ് ആണ്. നിരവധി രാഷ്ട്രീയ ശത്രുക്കൾ ഉള്ള ശങ്കുവിന്റെ അപകടത്തിൽ ദുരുഹൂതകൾ ഉയർത്തുന്നു.

ജീവന് അപകടം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം.ഷാജ് കിരണുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യർക്ക് നേരെ ഉയർന്ന ആരോപണങ്ങളിൽ നിയമ പോരാട്ടത്തിന് ശങ്കുവിനെയാണ് സന്ദീപ് വാരിയർ ചുമതലപ്പെടുത്തിയിരുന്നത്. അതീവ ഗുരുതരാവസ്ഥയിലുള്ള ശങ്കുവെന കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചത് സന്ദീപ് വാര്യർ ആയിരുന്നു.

Leave a Reply