പശുവിനെ അറക്കുന്നവരെ കൊല്ലണം എന്നാഹ്വാനം ചെയ്ത് മുൻ എംഎൽഎ ഗ്യാൻ ദേവ് അഹൂജ. ഇതുവരെ 5 പേരെ ഇത്തരത്തിൽ കൊന്നുവെന്നും അഹൂജ പ്രസംഗത്തിൽ പറയുന്നു. 2017 ലും 2018 ലും ആൾക്കൂട്ട ആക്രമണം നടത്തി കൊലപ്പെടുത്തിയ പെഹ്ലു ഖാന്റെയും, രഖ്ബർ ഖാന്റെയും കൊലപാതകങ്ങളാണ് ഇവയിൽ രണ്ട് കൊലപാതകങ്ങൾ എന്നും പ്രസംഗത്തിൽ സൂചിപ്പിക്കുന്നുണ്ട്. ബിജെപി പ്രവർത്തകർക്ക് മുന്നിൽ നടത്തിയ പ്രസംഗത്തിനിടെ ആണ് പരാമർശം.എന്നാൽ മുൻ എംഎൽഎ യുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാർട്ടിയുടേതല്ലെന്നും ബിജെപി അൽവാർ യൂണിറ്റ് വ്യക്തമാക്കി.