പാലക്കാട് പാലക്കാട് മഹിളാമോര്‍ച്ച നേതാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. അഞ്ച് പേജുള്ള ആത്മഹത്യാകുറിപ്പ് ആണ് പൊലീസ് കണ്ടെടുത്തതു. ആത്മഹത്യാ കുറിപ്പില്‍ പ്രാദേശിക ബിജെപി നേതാവിന്‍റെ പേര് കണ്ടെത്തി. ബിജെപി ബൂത്ത് പ്രസിഡന്‍റ് പ്രജീവിന്‍റെ പേരാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. ശരണ്യയുടെ ആത്മഹത്യയ്ക്ക് പിന്നിൽ പ്രജീവാണെന്ന് ആരോപിച്ച് ശരണ്യയുടെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. തന്നെ പ്രജീവ് ഉപയോഗപ്പെടുത്തിയെന്ന് ശരണ്യ ആത്മഹത്യാ കുറിപ്പിൽ എഴുതി വച്ചിട്ടുണ്ടെന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. ബിജെപി നേതൃത്വത്തിന് ഇക്കാര്യം വ്യക്തമാക്കി പരാതി നൽകിയിട്ടുണ്ടെന്നും ശരണ്യയുടെ കുടുംബം വ്യക്തമാക്കി.
പാലക്കാട് മണ്ഡലം ട്രഷററായ ശരണ്യ രമേഷാണു (27) ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം വെെകുന്നേരം 4 മണിക്ക് മാട്ടുമന്തയിലെ വാടക വീടിനുള്ളിലാണു ശരണ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശരണ്യ തൂങ്ങിമരിച്ച സംഭവത്തിൽ പാലക്കാട് നോര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് ശേഷമാകും കൂടുതല്‍ നടപടിയെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.