Spread the love

മതവിദ്വേഷ മുദ്രാവാക്യങ്ങളുമായി ബി.ജെ.പിയുടെ പ്രകടനം

തലശ്ശേരി: മതവിദ്വേഷ മുദ്രാവാക്യങ്ങളുമായി ബി.ജെ.പിയുടെ പ്രകടനം. ‘അഞ്ചുനേരം നിസ്​കരിക്കാൻ പള്ളികളൊന്നും കാണില്ല, ബാങ്കുവിളിയും കേൾക്കില്ല’ തുടങ്ങിയ വർഗീയ മുദ്രാവാക്യങ്ങളാണ്​ പ്രകടനത്തിൽ ഉടനീളം ഉയർത്തിയത്​.

യുവമോർച്ച നേതാവ്​ കെ.ടി. ജയകൃഷ്ണന്‍ കൊല്ല​പ്പെട്ടതിന്‍റെ 22ാം വാർഷികത്തോടനുബന്ധിച്ച്​ യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി ബുധനാഴ്ച തലശ്ശേരിയില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് വിദ്വേഷമുദ്രാവാക്യങ്ങള്‍ മുഴക്കിയത്. ബി.ജെ.പി സംസ്ഥാന, ജില്ലാ ​ നേതാക്കള്‍ അടക്കമുള്ളവര്‍ റാലിയില്‍ പങ്കെടുത്തിരുന്നു.

അതേസമയം, സംഭവത്തെ കുറിച്ച്​ ആരും പരാതിപ്പെട്ടിട്ടില്ലെന്നും ഇതുവരെ കേസ്​ രജിസ്റ്റർ ചെയ്​തി​ട്ടില്ലെന്നും തലശ്ശേരി ​ പൊലീസ് വ്യക്​തമാക്കി.

Leave a Reply