Spread the love

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരം ജൂനിയര്‍ എൻടിആറുമായി ഇന്ന് രാത്രി കൂടിക്കാഴ്ച നടത്തും.ബിജെപി മിഷൻ സൗത്ത് പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ കൂടിക്കാഴ്ച . അത്താഴവിരുന്നിലേക്ക് തെലങ്കാനയിലെ പ്രമുഖ വ്യക്തിതത്വങ്ങളെ ബിജെപി ക്ഷണിച്ചിട്ടുണ്ട് ഈ കൂട്ടത്തിൽ ടോളിവുഡിലെ ജനപ്രിയ നടനായ ജൂനിയര്‍ എൻടിആറും ഉണ്ടെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ ക്ഷണപ്രകാരം പ്രശസ്ത ചലച്ചിത്ര നടൻ ശ്രീ നന്ദമുരി തരകര റാവു (ജൂനിയർ എൻടിആർ) അദ്ദേഹത്തെ കാണാനെത്തും. ഷംഷാബാദ് നൊവാടെൽ ഹോട്ടലിലാണ് ഈ കൂടിക്കാഴ്ച നടക്കുക,” തെലങ്കാന ബിജെപി പ്രസ്താവനയിലൂടെ അറിയിച്ചു.

Leave a Reply