Spread the love

കൊറോണ വൈറസ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലും, ബ്ലാക്ക് ഫംഗസ് എന്ന് വിളിക്കപ്പെടുന്ന മ്യൂക്കോമൈക്കോസിസിന്റെ രൂപത്തിൽ ഇന്ത്യ മറ്റൊരു വെല്ലുവിളി നേരിടുന്നു. തലച്ചോറിനും ശ്വാസകോശത്തിനും അപകടസാധ്യതയുണ്ടാക്കുന്ന രോഗത്തിന്റെ വർദ്ധനവ് സംസ്ഥാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലായിരുന്ന ഒൻപത് പേർ മരിച്ചു. മൂന്ന് ഇതര സംസ്ഥാനക്കാർ ഉൾപെടെ മുപ്പത്തിയഞ്ച് പേർ ചികിത്സയിലാണ്.ആന്ധ്രാപ്രദേശ്, അസം, ബീഹാർ, ദില്ലി, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, കേരളം, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ കോവിഡ് -19 രോഗികളിൽ ആണ് ബ്ലാക്ക് ഫംഗസ് ബാധ കൂടുതലായും കാണുന്നത്.ദില്ലിയിലെ ആശുപത്രികളിൽ ഒരു ദിവസം 36 ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തതായി മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു.പത്തിലേറെ സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ഫംഗസ് പകർച്ച വ്യാധിയായി പ്രഖ്യാപിച്ചു.

കൊറോണ വൈറസ് രോഗികളിൽ അടുത്തിടെ മ്യൂക്കോമൈക്കോസിസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, COVID-19 രോഗമില്ലാത്ത ആളുകൾക്ക് പോലും ഈ ഫംഗസ് അണുബാധയുണ്ടാകുന്നുണ്ടെന്നെ വിദഗ്ധർ റിപ്പോർട്ട് ചെയ്യുന്നു. രക്തത്തിലെ പഞ്ചസാര കൂടുതലുള്ളവർ മ്യൂക്കോമൈക്കോസിസിനെ സൂക്ഷിക്കണം എന്നും അവർ മുന്നറിയിപ്പ് നൽകുന്നു.കേരളമുൾപ്പടെ 18 സംസ്ഥാനങ്ങളിലായി 5424 പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചു എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചത്. രോഗം സ്ഥിരീകരിച്ച 4556 പേർ കൊവിഡ് സ്ഥിരീകരിച്ചവരാണ്. 55 ശതമാനം പേർ പ്രമേഹ രോഗികളാണെന്നും ആരോഗ്യ മന്ത്രി ഹർഷവർധൻ പറഞ്ഞു.

Leave a Reply