മലപ്പുറത്തും ബ്ലാക്ക് ഫംഗസ്.
തിരൂർ സ്വദേശിക്ക് ആണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. .മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കുമ്പോൾ തന്നെ കടുത്ത തലവേദന അനുഭവ പെട്ടിരുന്നു എന്നാല് അത് കോവിഡിൻ്റെ തുടർച്ചയാണ് എന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാല് ദിവസങ്ങൾ കഴിയും തോറും കാഴ്ച നഷ്ടപ്പെട്ടു വരികയാണ് ഉണ്ടായത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു.