Spread the love

ദില്ലി : കോവിഡ് ബാധയെത്തുടർന്ന് രോഗികളിൽ കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് രോഗബാധ രാജ്യത്ത് പത്തിലധികം സംസ്ഥാനങ്ങളിൽ സ്വീകരിച്ചു. ഇതോടെ മ്യുക്കോർമൈക്കോസിസ് എന്ന് അറിയപ്പെടുന്ന ഈ രോഗത്തെ ജാഗ്രത ആവശ്യമായ രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

Black Fungus

ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ച രാജ്യത്തെ പത്തിലധികം സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെടുന്നു. ഇന്നലെ കേരളത്തിലും ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് ഒരു മരണം സ്ഥിതീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ടായിരുന്ന മല്ലവളി സ്വദേശി അനീഷയാണ് മരിച്ചത്.

രാജസ്ഥാൻ, ഗുജറാത്ത്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ ബ്ലാക്ക് ഫംഗസ് പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. മഹാരാഷ്ട്രയിൽ 90 പേരാണ് മ്യുക്കോർമൈക്കോസിസ് ബാധിച്ച് മരിച്ചത്. പ്രമേഹ രോഗികളും, കാൻസർ രോഗികളും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശവുമുണ്ട്.

Leave a Reply