മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന മലപ്പുറത്തും കോഴിക്കോടും നടക്കുന്ന പൊതുപരിപാടികളിൽ കറുത്ത മാസ്‌കിന് ഇന്നും നിരോധനം. തവനൂരിൽ കറുത്ത മാസ്‌ക് ധരിച്ചെത്തിയവരോട് അത് മാറ്റാൻ പോലീസ് ആവശ്യപ്പെടുകയും ഇവർക്ക് മഞ്ഞ മാസ്‌ക് വിതരണം ചെയ്യുകയും ചെയ്തു.എന്നാൽ കറുത്ത മാസ്‌കിന് വിലക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. 10 മണിക്ക് മലപ്പുറം തവനൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഉദ്ഘാടനമാണ് ആദ്യത്തെ പരിപാടി. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ ഒരുമണിക്കൂര്‍ മുമ്പ് എത്തണം. ഉദ്ഘാടനവേദിയിലേക്ക് ഒന്‍പത് മണിക്ക് ശേഷം പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല.
തവനൂരിൽ കറുത്ത വേഷവും കരിങ്കൊടിയുമായി എത്തിയ യൂത്ത്‌കോൺഗ്രസ് പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.എഴുനൂറിലധികം പൊലീസുകാരെ വിന്യസിച്ച് അസാധാരണ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി താമസിക്കുന്ന തൃശ്ശൂര്‍ രാമനിലയം പൊലീസ് വലയത്തിലാണ്. 50ലേറെ പൊലീസുകാരെയാണ് ഇവിടെ മാത്രം വിന്യസിച്ചിരിക്കുന്നത്.