Spread the love
മലമ്പുഴ കവയിൽ കരിമ്പുലിയെ കണ്ടു

മലമ്പുഴ കവയിൽ റോഡിനോട് ചേർന്നുള്ള പാറയിൽ ഇരിക്കുന്ന കരിമ്പുലിയുടെ ചിത്രങ്ങൾ പാലക്കാട് എഇഒ ഓഫീസിലെ ക്ലാർക്കായ ജ്യോതിഷ് കുര്യക്കോയാണ് പകർത്തിയത്. കവയിലെ ആൺ കരിമ്പുലിയോടെപ്പം രണ്ട് പുള്ളി പുലികളും ഉണ്ടാകാറുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

പുള്ളിപുലികള്‍ തന്നെയാണ് കരിമ്പുലികളാകുന്നതെന്ന് പറയപ്പെടുന്നു. രണ്ടും ഒരേ ഇനമാണ്. പൂര്‍ണമായും കറുപ്പ് ചര്‍മ്മമുള്ളവരല്ല കരിമ്പുലികള്‍. അവയെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ശരീരത്തിലെ പുള്ളികള്‍ കാണാവുന്നതാണ്. ഇന്ത്യയിലും ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലും ആഫ്രിക്കയിലെ മൗണ്ട് കെനിയയിലും ഇവ കാണപ്പെടുന്നുണ്ട്.

Leave a Reply