കാബൂൾ : അഫ്ഗാനിസ്ഥാനിൽ നടന്ന വഴിയോര ബോംബ് സ്ഫോടനങ്ങളിൽ രണ്ടു കുടുംബങ്ങളിൽ പെട്ട 13 പേർ കൊല്ലപ്പെട്ടു. മറ്റൊരിടത്ത് ബസിൽ യാത്ര ചെയ്യുകയായിരുന്ന മൂന്നു പേരെ ബസിൽനിന്ന് വിളിച്ചിറക്കി വെടിവെച്ചുകൊന്നു. താലിബാനാണ് സംഭവത്തിന് പിന്നിലെന്ന് സർക്കാർ വിമർശനവുമായി രംഗത്തുവന്നെങ്കിലും, തങ്ങൾക്ക് പങ്കില്ലെന്ന് താലിബാനും പ്രതികരിച്ചു.

താലിബാന്റെ നിയന്ത്രണത്തിലുള്ള നദ് അലി ജില്ലയിലാണ് സംഭവം. ഒരേ കുടുംബത്തിലെ 12 പേർ സഞ്ചരിച്ച വാഹനം സ്ഫോടനത്തിൽ തകർക്കുകയായിരുന്നു. മരിച്ച ഒമ്പത് പേരിൽ കൂടുതലും കുട്ടികളാണ്. ഘോർ പ്രവിശ്യയിൽ ബൈക്കിൽ പോവുകയായിരുന്ന നാലു കുടുംബാംഗങ്ങളും സ്ഫോടനത്തിൽ മരിച്ചു. സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.