
റായ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്നു പുലര്‍ച്ചെ ഉണ്ടായ സ്‌ഫോടനത്തില്‍ ആറ് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു ജമ്മുവിലേക്ക് പോവുകയായിരുന്ന സിആര്‍പിഎഫിന്റെ 211-ാം ബറ്റാലിയനിലെ ജവാന്മാര്‍ സഞ്ചരിച്ചിരുന്ന പ്രത്യേക ട്രെയിനിലാണ് സ്‌ഫോടനം ഉണ്ടായത്. ബോഗിയില്‍ സൂക്ഷിച്ചിരുന്ന ഡമ്മി കാട്രിഡ്ജ് ബോക്‌സിലെ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം. ഗുരുതരമായി പരിക്കേറ്റ സിആര്‍പിഎഫ് കോണ്‍സ്റ്റബിളിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.